Posted On
date_range Updated On
date_range വിമാനത്താവളം: കെ.പി.യോഹന്നാന്‍െറ അനുവാദം ആവശ്യമില്ല –വി. മുരളീധരന്‍
തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് വിമാനത്താവളം പണിയുന്നതിന് കെ.പി. യോഹന്നാന്‍െറ അനുവാദം സംസ്ഥാന സര്‍ക്കാറിന് ആവശ്യമില്ളെന്ന് ബി.ജെ.പി സംസ്ഥാന മുന്‍ പ്രസിഡന്‍റ് വി. മുരളീധരന്‍. സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍തന്നെ സ്വകാര്യവ്യക്തിയില്‍നിന്ന് വിലയ്ക്കുവാങ്ങി, ആ വ്യക്തിക്ക് പങ്കാളിത്തവും നല്‍കി വിമാനത്താവളം കൊണ്ടുവരുന്നതിനെയാണ് എതിര്‍ത്തത്. അല്ലാതെ എരുമേലിയില്‍ വിമാനത്താവളം വരുന്നതിനെയല്ല.
ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയെന്നാണ് അതിന്‍െറ ഉടമകളായ ബിലീവേഴ്സ് ചര്‍ച്ച് പറയുന്നത്. നിയമവിരുദ്ധമായാണ് എസ്റ്റേറ്റിന്‍െറ കൈമാറ്റമെന്ന് കോടതി വിധിയത്തെുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.