തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ െസക്രട്ടേറിയറ്റിന് മുന്നിലെ ‘ശാഹീൻ ബാഗ്’ സമരപന്തൽ പൊളിച്ചുമാറ്റണ മെന്ന പൊലീസ് അറിയിപ്പിനെതിരെ പ്രതികരണവുമായി സംഘാടകർ. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും പന്തൽ പൊളിച്ചാലും സമരം തുടരുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ മേധാ സുരേന്ദ്രനാഥ് ഫെയ്സ്ബുക്ക് വിഡിയോയിൽ വ്യക്തമാക്കി.
‘‘സി.എ.എ വിരുദ്ധ സമരത്തിെൻറ കേന്ദ്രമായി സമരപന്തൽ മാറിയിട്ടുണ്ട്. ഈ സമരത്തിൽനിന്ന് ഞങ്ങൾ ഒരിഞ്ച് പോലും പിന്നോട്ട് പോവില്ല. വിദ്യാർഥികൾ ആരംഭിച്ച സമരം ഇവിടെതന്നെ തുടരും. ഏതാനുംപേർ തുടങ്ങിയ സമരം ആയിരക്കണക്കിനാളുകൾ അണിനിരക്കുന്നവിധം വലിയ ബഹുജന സമരവേദിയായി മാറിയിരുന്നു. സി.എ.എക്കെതിരെ സമരം ചെയ്യുന്നവരെ ഒരു കാരണവശാലും കൈകാര്യം ചെയ്യരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ ഇടപെടണം’’ മേധാ സുരേന്ദ്രനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.