കോട്ടയം: കോവിഡ് സാഹചര്യത്തിൽ മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്കായി ജില്ല ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കുന്ന 'ഒറ്റക്കല്ല, കൂടെയുണ്ട് കോട്ടയം' മാതൃക പദ്ധതിയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതി എല്ലാ സ്ഥലങ്ങളിലും ഏറ്റെടുക്കപ്പെടണമെന്നും അവർ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കം നേരിടുന്ന നിരവധിപേര്‍ നമ്മുടെ നാട്ടിലുണ്ട്. പിന്തുണയുമായി സമൂഹം ഒപ്പമുണ്ട് എന്ന സന്ദേശം അവര്‍ക്കു നല്‍കുന്നത് വലിയ കാര്യമാണ്. പ്രാദേശിക തലത്തില്‍ ഓരോ വീടുകളിലുമെത്തുന്ന രീതിയിലുള്ള ഈ പിന്തുണ സംവിധാനം അഭിനന്ദനാര്‍ഹമാണ്.
കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കോട്ടയം ജില്ലക്ക് സാധിച്ചു. ഊര്‍ജിതമായ പ്രയത്നത്തിെൻറ ഫലമായാണ് ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞത്. കോവിഡ് രണ്ടാംതരംഗത്തെ നാം പൂര്‍ണമായും അതിജീവിച്ചിട്ടില്ല. പോസിറ്റിവിറ്റി പൂജ്യത്തില്‍ എത്തിക്കുന്നതിനായി പരിശ്രമിക്കണം. സ്വന്തം പരിസരത്ത് രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുംവിധത്തില്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സജീവമായി മുന്നോട്ടുകൊണ്ടുപോകണം-മന്ത്രി നിര്‍ദേശിച്ചു.
സഹകരണ, രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് അധ്യക്ഷതവഹിച്ചു. ഒറ്റക്കല്ല, കൂടെയുണ്ട് കോട്ടയം എന്ന പദ്ധതിയില്‍ പങ്കാളികളാകുന്ന സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
തോമസ് ചാഴികാടന് എം.പി മുഖ്യാതിഥിയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല ജിമ്മി, കലക്ടര്‍ എം.അഞ്ജന, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.എ.ഡി.എം ആശാ സി.എബ്രഹാം, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസര്‍ കെ.വി. ആശാമോള്‍, അസി. െഡവലപ്മെൻറ് കമീഷണര്‍ ജി. അനീസ്, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, കേരള അസോസിയേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ജനറല്‍ സെക്രട്ടറി ഡോ. ഐപ്പ് വര്‍ഗീസ്, അസോ. ഓഫ് സ്കൂള്‍സ് ഓഫ് സോഷ്യല്‍ വര്‍ക്ക് സംസ്ഥാന പ്രസിഡൻറ് ഡോ. ജോസ് ആൻറണി, കില ജില്ല കോഓഡിനേറ്റര്‍ ഡോ. എസ്.വി. ആേൻറാ, ജില്ല മാനസിക ആരോഗ്യ പദ്ധതി നോഡല്‍ ഓഫിസര്‍ ഡോ. ടോണി തോമസ്, ജില്ല മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.