റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്
തിരുവനന്തപുരം: റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യവേ യുക്രെയ്നിലെ ഡോണെസ്ക്കില് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി നോര്‍ക്ക സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
സന്ദീപിന്റെ മരണം റഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ റഷ്യയിലെ റസ്തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതായി ഇന്ത്യന്‍ എംബസി അറിയിച്ചത്. മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിച്ചുവരികയാണ്.
റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന തൃശൂര്‍ കൊടകര കനകമല കാട്ടുകലക്കല്‍ വീട്ടില്‍ സന്തോഷ് കാട്ടുങ്ങല്‍ ഷണ്മുഖന് (40), കൊല്ലം മേയന്നൂര്‍ കണ്ണംകര പുത്തന്‍വീട്ടില്‍ സിബി സൂസമ്മ ബാബു (27), എറണാകുളം കുറമ്പാശേരി റെനിന് പുന്നയ്ക്കല്‍ തോമസ് (43) എന്നിവരെ മടക്കിയെത്തിക്കാനും ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി അജിത് കോളശ്ശേരി പറഞ്ഞു.
കല്ലൂര്‍ നായരങ്ങാടി കാങ്കില്‍ ചന്ദ്രന്റെയും വത്സലയുടെയും മകന് സന്ദീപ് (36) യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി റഷ്യയിലുള്ള മലയാളിയുടെ ശബ്ദസന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. താൻ റഷ്യന്‍ സേനയുടെ ഭാഗമാണെന്നും സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സന്ദീപ് ഉൾപ്പെടെ 12 അംഗ റഷ്യന്‍ സേനയിലെ പട്രോളിങ് സംഘം ആക്രമിക്കപ്പെട്ടത്. തുടർന്ന് ദിവസങ്ങളായി സന്ദീപിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. വീട്ടുകാർ എംബസിക്കും കേന്ദ്രമന്ത്രിമാര്‍ക്കും പരാതി നൽകിയിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രിക്കും പരാതി നല്കി. തുടർന്നാണ് എംബസി അധികൃതരുടെ മറുപടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.