കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ പിതാവ് സജീഷിനും മുത്തശ്ശി സിപ്‌സിക്കുമെതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും. ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെന്‍ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.
ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയി മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ അറസ്റ്റിലാണ്. ലഹരി മരുന്ന് വിൽപനക്കും മറ്റു ഇടപാടുകൾക്കും കുട്ടികളെ മറയാക്കി സിക്‌സി ഉപയോഗിക്കായിരുന്നുവെന്ന് കണ്ടെത്തൽ.
അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്‌സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടൽമുറിയിൽ വച്ച് കൊല്ലുകയായിരുന്നു.
ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തിൽ വീണ് മരിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.