ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍
Posted On
date_range Updated On
date_range മതനേതാക്കളുടെ നോമിനിയെ സ്ഥാനാർഥിയാക്കുന്നത് അപഹാസ്യം -ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കൊച്ചി: വർഗീയശക്തികളെ ഉത്തേജിപ്പിക്കുംവിധം മതനേതാക്കളുടെ നോമിനിയെ സ്ഥാനാർഥിയാക്കുന്നത് അപഹാസ്യവും അപലപനീയവുമാണെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. തൃക്കാക്കരയിലെ ഒരുമുന്നണി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനവേളയില്‍ നേതാക്കള്‍ക്കൊപ്പം പാര്‍ട്ടിയുമായി പുലബന്ധംപോലുമില്ലാത്ത വൈദികനെ വേദിയില്‍ കണ്ടത് ഞെട്ടിക്കുന്നതായിരുന്നു. വർഗീയതക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് ജനം പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നുതന്നെ ഇത്തരം നിലപാടുകള്‍ വരാനിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയാണെന്ന് പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍, ജനറൽ സെക്രട്ടറി ജേക്കബ് മാത്യു എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.