ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് വര്‍ഗീയത പരത്താൻ ആരും ശ്രമിക്കേണ്ട -മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് വര്‍ഗീയത പരത്താൻ ആരും ശ്രമിക്കേണ്ടെന്ന് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കണ്ണൂര്‍ ചെമ്പേരിയില്‍ കെ.സി.വൈ.എം യുവജന സംഗമത്തില്‍ യുവതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.

‘നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശേരിയിലെ ഒരു പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകില്ല. ഇവിടുത്തെ യുവജനങ്ങള്‍ പ്രബുദ്ധരാണ്. നമ്മുടെ പെണ്‍മക്കളുടെ പേര് പറഞ്ഞ് വര്‍ഗീയ ശക്തികള്‍ വിഷം വിതക്കാന്‍ പരിശ്രമിക്കേണ്ടതില്ല.

നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാം. നമ്മുടെ സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിന് വില പറയാൻ ഒരാളെ പോലും അനുവദിക്കില്ല’ – മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Tags:    
News Summary - No one should try to spread racism by using the names of Christian women - Mar Joseph Pamplany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.