വിവാദം അടഞ്ഞ അധ്യായമെന്ന് സുധാകര്‍ റെഡ്ഡി; ഇസ്മയിലിനെതിരെ കൂടുതൽ നടപടിയില്ല

ന്യൂഡൽഹി: വിവാദ പ്രസ്താവന നടത്തിയ കെ.ഇ.ഇസ്മയിലിനെതിരെ തല്‍ക്കാലം കൂടുതല്‍ നടപടിയെടുക്കില്ലെന്ന് സി.പി.ഐ. വിവാദം അടഞ്ഞ അധ്യായമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. തെറ്റ് ആവര്‍ത്തിക്കരുതെന്നും കരുതല്‍ വേണമെന്നും എക്സിക്യൂട്ടിവ് കെ.ഇ.ഇസ്മയിലിനു നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ മാത്രം ദേശീയ സെക്രട്ടേറിയറ്റ് പ്രശ്നം ചര്‍‍ച്ചചെയ്യും. 

തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിൽ വിമർശവുമായി ഇസ്മയിൽ രംഗത്തെത്തിയിരുന്നു. ഇതോടെ തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു പാർട്ടിക്കു ലഭിച്ച പ്രതിഛായക്ക് മങ്ങലേൽപിച്ചതായും പാർട്ടി വിലയിരുത്തിയിരുന്നു. തുടർന്ന് സി.പി.ഐയുടെ എൽ.ഡി.എഫ് പ്രതിനിധി സ്ഥാനത്തുനിന്ന് ഇസ്മയിലിനെ ഒഴിവാക്കിയിരുന്നു.

Tags:    
News Summary - no more party action against KE ismail; CPI -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.