Posted On
date_range Updated On
date_range ട്രഷറികളിൽ പണമില്ല –തോമസ് െഎസക്
തിരുവനന്തപുരം: ശമ്പളം നൽകാൻ ട്രഷറികളിൽ പണമില്ലെന്ന് ധനമന്ത്രി തോമസ് െഎസക്. 48 ട്രഷറികളിൽ പണമെത്തിയിട്ടില്ല. ആവശ്യെപ്പട്ട തുക റിസർവ് ബാങ്ക് നൽകിയില്ല. പകുതി മാത്രമാണ് നൽകിയത്. 153 കോടി ആവശ്യപ്പെട്ടിരുന്നു. 75കോടി മാത്രമാണ് ലഭിച്ചത്. നാട്ടിൻപുറത്തെ ട്രഷറികൾ കൂടുതൽ പ്രതിസന്ധിയിലാണ്. പലയിടത്തും നൽകിയത് നീക്കിയിരിപ്പ് തുകയാണ്. ഉച്ചക്ക്ശേഷം പണമെത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും. പണമെത്തിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരിൽ അഞ്ചു ലക്ഷം പേർക്ക് ട്രഷറി അക്കൗണ്ടാണ് ഉള്ളത്. 24,000 രൂപ പിൻവലിക്കാമെന്നത് കേന്ദ്രം നൽകിയ ഉറപ്പാണ്. അതിന് ആവശ്യമായ തുക നൽകണം. ഉള്ള പണം ഏത് ട്രഷറിയിൽ നിന്നും പിൻവലിക്കാനാവും. ട്രഷറികൾ ഇന്ന് ആറുമണി വരെ പ്രവർത്തിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.