പൈപ്പിലെ തടസ്സംനീക്കാൻ പണമില്ല; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മൂത്രപ്പുര അടച്ചു

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലാബില്‍ സാമ്പിള്‍ നൽകാന്‍ ഉപയോഗിച്ചിരുന്ന മൂത്രപ്പുര അടച്ചുപൂട്ടി. പുതുതായി നിര്‍മിച്ച മൂത്രപ്പുരയാണ് പൈപ്പിലെ തടസ്സംനീക്കാൻ പണമില്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടിയത്.

ലാബിലേക്കുള്ള മൂത്രത്തിന്റെ സാമ്പിള്‍ നല്‍കാന്‍ അത്യാഹിതത്തിലെ മൂത്രപ്പുരയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. പ്രായമായ രോഗികള്‍ അടക്കമുള്ളവര്‍ ഇത് ബുദ്ധിമുട്ടാകുന്നുണ്ട്. കഴിഞ്ഞവര്‍ഷം അവസാനമാണ് പുതിയ ലാബും അതിനോട് ചേര്‍ന്ന് മൂത്രപ്പുരയും നിര്‍മിച്ചത്.

കഴിഞ്ഞ ഒരുമാസമായി ഈ മൂത്രപ്പുര അടച്ചുപൂട്ടിയിട്ട്. രോഗികള്‍ ഇതില്‍ കുപ്പികളും തുണികളും തള്ളുന്നതാണ് പൈപ്പ് ബ്ലോക്കാകാന്‍ കാരണമെന്നാണ് അതികൃതര്‍ നില്‍കുന്ന വിവരം. തടസ്സം മാറ്റാനായി നല്ലൊരു തുകയാണ് ഇത്തരത്തില്‍ ചിലവാകുന്നത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിക്ക് (എച്ച്.എം.സി)ക്ക് വേണ്ടത്ര ഫണ്ടില്ലാത്തതാണ് മൂത്രപ്പുര തുറന്നുനല്‍കാന്‍ കഴിയാത്തതെന്ന് അധികൃതര്‍ പറയുന്നത്.

Tags:    
News Summary - no money to remove the blockage in the pipe; The urinal of Pathanamthitta General Hospital has been closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.