Posted On
date_range Updated On
date_range പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട്; എസ്.എഫ്.ഐക്കാരെ ഇടിവളയിട്ട് മർദിച്ചതിന് തെളിവ്
തിരുവനന്തപുരം: മാളിനുള്ളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് എസ്.എഫ്.ഐ പ്രവർത്തകരെ ഇടിവളയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചാണ് എഫ്.ഐ.ആർ തയാറാക്കിയത്. മർദനത്തിൽ പ്രവർത്തകർ നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കേസെടുത്തിൽ സേനക്കുള്ളിൽ കടുത്ത അതൃപ്തി ഉയർന്നു വന്നിട്ടുണ്ട്.
കുടുംബത്തോടൊപ്പം മാളിലെത്തിയ മിഥുനെ വളഞ്ഞിട്ട് തല്ലിയ വിനയ് പ്രകാശ്, സുർജിത് എന്നിവർക്ക് ഇന്നലെ രാത്രി ജാമ്യം ലഭിച്ചു. ശംഖുമുഖത്ത് വെച്ച് തല്ലിയത് ചോദ്യം ചെയ്യാനാണ് ഇവർ മാളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.