ന്യൂഡൽഹി: തർക്കം തീർക്കാൻ വേറെ വഴിയില്ലെന്ന വിശദീകരണത്തോടെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ കാഴ്ചവെച്ച കെ.പി.സി.സി ഭാരവാഹി പട്ടിക ഹൈകമാൻഡ് വെട്ടി. 100 പേരോളം വരുന്ന പ ട്ടിക വേണ്ടെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി എന്നിവ രുടെ നിലപാടിനൊടുവിൽ, ജംബോ പട്ടികയിൽ വീണ്ടും കത്രിക പ്രയോഗം. നാല് വർക്കിങ് പ്രസിഡൻറുമാർ, 10 വൈസ് പ്രസിഡൻറുമാർ എന്നിങ്ങനെ നീളുന്ന പട്ടികയാണ് കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കളുടെ ചർച്ചകളിൽ രൂപപ്പെടുത്തിയത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രണ്ടാംവട്ട ഡൽഹി യാത്രാദൗത്യം ഈ രൂപത്തിൽ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. അതുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വത്തെ കണ്ടപ്പോഴാണ് വെട്ട്. മുല്ലപ്പള്ളി വെള്ളിയാഴ്ച കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ട്രഷറർ അഹ്മദ് പട്ടേൽ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരുമായി ചർച്ച നടത്തി.
പട്ടിക ചുരുക്കണമെന്ന താൽപര്യക്കാരനാണ് മുല്ലപ്പള്ളി. എന്നാൽ, എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമായില്ല. ചർച്ചകൾ തുടരുന്നു.
പുതിയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വീണ്ടും ഡൽഹി യാത്ര നടത്തേണ്ടി വന്നേക്കാം. ചർച്ചകൾക്കിടയിൽനിന്ന് കെ.സി. വേണുഗോപാൽ അടക്കം മിക്ക നേതാക്കളും നാട്ടിലേക്ക് പോയി.
പി.സി. വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ എന്നിവരാണ് ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്ത് ഡൽഹിയിൽ തങ്ങുന്നത്. പട്ടികയാവാതെ തിരിച്ചുപോകാൻ കഴിയാതെ നിസ്സഹായനായി മുല്ലപ്പള്ളിയും ഡൽഹിയിൽ തുടരുന്നു.
ഇതിനിടെ, യൂത്ത്് കോൺഗ്രസുകാർ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതിയുമായി ഹൈകമാൻഡിനെ സമീപിച്ചു. വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് മാത്രമാണ് ഇപ്പോൾ പട്ടികയിൽ. മഹേഷ് യൂത്ത് കോൺഗ്രസുകാർക്ക് പൊതുസമ്മതനുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.