സെൻകുമാറി​നെതിരെ അന്വേഷണം വേണ്ടെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ മുന്‍ കേരള പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാരനായ സി.പി.എം നേതാവ് എ.ജെ. സുകാര്‍ണോക്ക്​ കോടതി 25,000 രൂപ പിഴയും വിധിച്ചു. ജസ്​റ്റിസ്​ ജെ. ചെലമേശ്വര്‍, ജസ്​റ്റിസ്​ എസ്.കെ. കൗള്‍ എന്നിവരടങ്ങിയ ബെഞ്ചി​േൻറതാണ്​ നടപടി. പിഴ മാസത്തിനകം ലീഗൽ സർവിസ്​ അതോറിറ്റിയിൽ നിക്ഷേപിക്കണം.

 കോടതിയുടെ സമയം നഷ്​ട​െപ്പടുത്തുന്ന ഇത്തരം ‘പൊതുതാൽപ​ര്യ’ പരാതികള്‍ അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മെഡിക്കല്‍ അവധിയെടുത്ത കാലത്തെ ശമ്പളം ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് സുകാര്‍ണോയുടെ പരാതി. കൂടാതെ, കെ.എസ്.എഫ്.സി ചെയര്‍മാനായിരിക്കെ വായ്പ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന്​ മറ്റൊരു പരാതിയും നൽകി. രണ്ട് പരാതികളിലും ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹൈകോടതി അത് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന്​​ സുകാര്‍ണോ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും സുകാർണോ ‘മാധ്യമ’ത്തോട്​ പറഞ്ഞു.  

Tags:    
News Summary - No inquiry on TP Senkumar- Supreme Court- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.