തോമസ് ഐസക്ക്

വീടില്ല, ഭൂമിയില്ല; ഐസക്കിന്റെ സ്വത്ത് 20,000 പുസ്തകങ്ങള്‍

പത്തനംതിട്ട: നാലുതവണ എം.എല്‍.എയും രണ്ടുതവണ ധനമന്ത്രിയുമായിരുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസക്കിന് സ്വന്തമായി വീടും ഭൂമിയുമില്ല. സ്വത്തായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത് ഇരുപതിനായിരത്തോളം പുസ്തകങ്ങൾ. ഇത് സൂക്ഷിച്ചിരിക്കുന്നത്​ ​താൻ താമസിക്കുന്ന അനിയന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ വീട്ടിലാണെന്നും സത്യവാങ്​മൂലത്തിൽ വ്യക്തമാക്കുന്നു.

9.60 ലക്ഷം രൂപയുടെ മൂല്യമാണ് പുസ്തകങ്ങൾക്ക്​ കണക്കാക്കിയത്. തിരുവനന്തപുരത്ത് ട്രഷറി സേവിങ്സ് ബാങ്കില്‍ ആറായിരം രൂപ, പെന്‍ഷനേഴ്സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപ, തിരുവനന്തപുരം സിറ്റി എസ്.ബി.ഐയിലെ എസ്.ബി അക്കൗണ്ടില്‍ 39,000 രൂപ, കെ.എസ്.എഫ്.ഇ സ്റ്റാച്യൂ ബ്രാഞ്ചില്‍ സുഗമ അക്കൗണ്ടില്‍ 36,000 രൂപ, ഇതേ ബ്രാഞ്ചില്‍ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപ എന്നിങ്ങനെ നിക്ഷേപവുമുണ്ട്​. കെ.എസ്.എഫ്.ഇയുടെ ഇതേ ബ്രാഞ്ചില്‍ ചിട്ടിയുടെ തവണയായി 77,000 രൂപ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപ. 

Tags:    
News Summary - No house, no land; Isaac owned 20,000 books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.