Posted On
date_range Updated On
date_range ഓച്ചിറയിൽ സി.പി.എമ്മിന് മത്സരിക്കാൻ ആളില്ല; സ്വതന്ത്രനെ പിന്തുണച്ച് തലയൂരി
ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായതത് പന്ത്രണ്ടാം വാർഡിൽ സി.പി.എമ്മിന് സ്ഥാനാർഥിയെ കണ്ടെത്താനായില്ല. ഒടുവിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങിയ കെ.വിശ്വനാഥന് പിന്തുണ നൽകി സി.പി.എം തലയൂരി.
2005 മുതൽ 2015 വരെ സി.പി.എം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന വാർഡ് കഴിഞ്ഞ തവണയാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ഒരു സ്ഥാനാർഥിയെ സി.പി.എമ്മിന് നിർത്താൻ കഴിയാഞ്ഞത് ഇടതു മുന്നണി പ്രവർത്തകരിലും പ്രതിഷേധമുണ്ട്.
കോൺഗ്രസിലെ ദിലീഫ് ശങ്കറാണ് യു.ഡി.എഫ് സ്ഥാനാഥി. ബി.ജെ.പി സ്ഥാനാഥിയായി ഉഷയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലാണ്. കഴിഞ്ഞ തവണ 288 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.