സ്വകാര്യ ബസുകളിൽ ഉടൻ കാമറ വേണ്ട: സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ

കൊച്ചി: സ്വകാര്യ ബസുകളിൽ സുരക്ഷാ കാമറ സ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ താൽകാലിക സ്റ്റേ. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദിനേശ് കുമാർ ഉൾപ്പെട്ട ബെഞ്ചിന്‍റെ നടപടി.

സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന വാദം പരിഗണിച്ചാണ് ഹൈകോടതി സ്റ്റേ ചെയ്തത്. സ്റ്റേറ്റ് ക്യാരേജ് ബസുകളിൽ കാമറ സ്ഥാപിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡത്തിൽ പറയുന്നത്.

അതിനാൽ, അധികാരപരിധി മറികടന്നുള്ള ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചതെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹരജിക്കാർ വാദിച്ചു.

2023 ഫെബ്രുവരി 28ന് മുമ്പ് സ്വകാര്യ ബസുകളിൽ കാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്. എന്നാൽ, ബസ് ഉടമകളുടെ പ്രതിഷേധത്തെ തുടർന്ന് പല തവണ തീയതി മാറ്റുകയായിരുന്നു.

Tags:    
News Summary - No cameras on private buses soon: High Court stays government order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.