ഇന്ധനവില: കേന്ദ്രം ധർമസങ്കടത്തിലെന്ന് നിർമല സീതാരാമൻ

തിരുവനന്തപുരം: ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മസങ്കടത്തിലെന്ന്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില വര്‍ധിച്ചെങ്കിലും കേന്ദ്രത്തിന് ലഭിക്കുന്ന വിഹിതത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല. നികുതി നിശ്ചിതമാണ്. അതില്‍ വ്യത്യാസമില്ല. ഇന്ധനത്തി​െൻറ കേന്ദ്ര-സംസ്ഥാന നികുതികളിൽ കൂടുതല്‍ പണം ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. എന്നാല്‍, ഇന്ധനവില കുറയ്ക്കാത്തതെന്തെന്ന ചോദ്യം കേന്ദ്രസര്‍ക്കാറിന്​ നേര്‍ക്കുമാത്രമാണ് ഉയരുന്നത്. എന്തുകൊണ്ട് സംസ്ഥാന നികുതിയെ സംബന്ധിച്ച് ആരും ചോദിക്കുന്നില്ല.

ബംഗാളില്‍ ഇടത​ുപക്ഷത്തെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ മമത ഇടതുഭരണത്തിലെ അക്രമവും അഴിമതിയും അതേപടി പിന്തുടരുകയാണ്. അഴിമതിയിൽ കേരളവും ബംഗാളും പരസ്പരം അനുകരിക്കുകയാണ്. ഇവിടെ സ്വർണം കടത്തിയെങ്കില്‍ അവിടെ കല്‍ക്കരി കടത്താണ്. അവിടെ മമതയെ തോല്‍പിച്ച് എൻ.ഡി.എ അധികാരത്തിലേറും.

ഇതുപോലൊരു മാറ്റമാണ് കേരള ജനതയും ആഗ്രഹിക്കുന്നത്. പാര്‍ലമെൻറില്‍ ബി.ജെ.പിക്ക് കേരളത്തില്‍നിന്ന് ഒരു പ്രതിനിധിപോലുമില്ല. പക്ഷേ, അതിെൻറ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Tags:    
News Summary - Nirmala Sitharaman, Petrol Price,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.