കൂറ്റനാട്: ‘നിപ’ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പിനെതിരെ അപകീർത്തി പ്രചാരണം നടത്തിയതിന് രണ്ടുപേർക്കെതിരെ കേസ്. പാരമ്പര്യ-പ്രകൃതി ചികിത്സകരായ ജേക്കബ് വടക്കുംചേരി, കൊല്ലം മോഹനൻ വൈദ്യർ എന്നിവർക്കെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്. പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (പമ്പ) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിജിത്ത് നൽകിയ പരാതിയിലാണ് എസ്.ഐ കൃഷ്ണൻ കെ. കാളിദാസ് കേസെടുത്തത്.
ഇരുവരും സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. നിപ, ആരോഗ്യവകുപ്പും മരുന്നുമാഫിയയും ചേർന്നുണ്ടാക്കിയ ചൂഷണമാെണന്നും ഇതിൽ വിശ്വസിക്കരുതെന്നുമാണ് പ്രചാരണം നടത്തിയത്. നേരത്തേ വാക്സിനെതിരെ ജേക്കബ് വടക്കുംചേരി ഇത്തരം പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. മോഹനൻ വൈദ്യർ എന്നപേരിൽ പ്രചാരണം നടത്തിയയാൾ അഞ്ചുവർഷം മുമ്പുവരെ മറ്റൊരു തൊഴിലെടുത്തിരുന്നയാളാണെന്നും പരാതിയിലുണ്ട്.
വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം
തിരുവനന്തപുരം: നിപ വൈറസ് രോഗബാധ സംബന്ധിച്ച് പരിഭ്രാന്തി പരത്തുംവിധം സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരം സന്ദേശം നല്കാന് ഔദ്യോഗികമായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.