Posted On
date_range Updated On
date_range ആലപ്പുഴയിലെ രോഗിക്ക് നിപയില്ല
കോഴിക്കോട്: നിപ സംശയത്തെ തുടർന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. മേയിൽ ഇയാൾ കോഴിക്കോട് സന്ദർശിച്ചിരുന്നുവെങ്കിലും നിപ രോഗ ബാധിതരുമായി ഒരുവിധ സമ്പർക്കവും ഉണ്ടായിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.