നിപ: മോണിറ്ററിങ്​ സെല്‍ തുടങ്ങി

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധ​പ്പെട്ട്​ മൃഗസംരക്ഷണവകുപ്പി​​​െൻറ മോണിറ്ററിങ്​ സെല്‍ ഡയറക്​ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി കെ. രാജു. എല്ലാ ജില്ലകളിലെയും വിവരം പരിശോധിച്ച് ദിവസവും വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും. വവ്വാലില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നത് പരിശോധിക്കാൻ സാമ്പിള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലഭിക്കും. 

കേന്ദ്ര സംഘത്തോടൊപ്പം കേന്ദ്ര മൃഗസംരക്ഷണ കമീഷണറും അന്വേഷണത്തിന് എത്തിയിട്ടുണ്ട്. സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടര്‍ ടീമിനൊപ്പമുണ്ട്. ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രവര്‍ത്തനം നടത്തുന്നുണ്ട്​. വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുള്ള പ്രത്യേകസംഘത്തേയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Nipah Virus Monitoring Cell -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.