നിപ: വ്യാജ സന്ദേശം പ്രചരിപ്പിച്ച പത്തുപേർ കൂടി പിടിയിൽ

കോഴിക്കോട്​: നിപ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ വ്യാജ പ്രചാരണം നടത്തിയ 10 പേരെ കൂടി പിടികൂടി. ഇതോടെ അറസ്​റ്റിലായവരുടെ എണ്ണം 17 ആയി. വാട്സ്ആപ്​ ഗ്രൂപ്പുകളിലും മറ്റും വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ഫറോക്ക് സ്വദേശി കെ. അബ്​ദുൽ അസീസ് (60), മടവൂർ സ്വദേശികളായ എം.ബി. സെബിൻ (24), ടി.എം. അൻഷാജ് (33), പി.എ. ഷിഹാബ് (37), മൂവാറ്റുപുഴ സ്വദേശികളായ വി.എം. അൻസാർ (40), മുഹമ്മദ് ബിൻ അഹമ്മദ് (27), നജ്മുദ്ദീൻ സാഖിബ് (21), കെ.കെ. മുഫീദ് (21) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ജില്ല മെഡിക്കൽ ഒാഫിസറുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലടക്കമാണ്​ ഇവരെ അറസ്​റ്റുചെയ്​തതെന്ന്​ നടക്കാവ്​ സി.​െഎ ടി.കെ. അഷ്​റഫ്​ അറിയിച്ചു. നിപ വൈറസ്​ കോഴിയിറച്ചി വഴി പകരുമെന്നതിനാൽ ഇറച്ചി വിഭവം ഒഴിവാക്കണമെന്ന വ്യാജ സന്ദേശമാണ്​ പ്രചരിപ്പിച്ചത്​. എന്നാൽ, ഡി.എം.ഒയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയത്​ ഇവര​െല്ലന്നാണ്​ പ്രാഥമിക അന്വേഷണത്തിൽ വ്യക്​തമായത്​. വ്യാജ കത്തിൽ പതിച്ച സീൽ ബംഗാളിലെ ഹൂഗ്ലി ചുർച്ചുറയിലെ അഡീഷനൽ ജില്ല സബ്​ മജിസ്​ട്രേറ്റി​േൻറതാണ്​. അവിടത്തെ സീൽ വ്യാജമായി നിർമിച്ചുവെന്നാണ്​ പ്രാഥമിക നിഗമനം. ആരാണ്​ വ്യാജ കത്ത്​ നിർമിച്ച​െതന്ന്​ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ്​ 27 മുതലാണ്​ വ്യാജ കത്ത്​ വാട്​സ്​ആപ്​ വഴി പ്രചരിച്ചത്​. ഇതേ ​േകസിൽ നടക്കാവ്​ സ്വദേശി മുഹമ്മദ്​ ഹനീഫ കഴിഞ്ഞ ദിവസം അറസ്​റ്റിലായിരുന്നു. 

ഹൈ​െലെറ്റ് മാളിലെ സെക്യൂരിറ്റി ജീവനക്കാരന് നിപ വൈറസ് ബാധിച്ചെന്ന തരത്തിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന്​ വേലിപ്പുറത്ത് രജീഷ് (29), കൊമ്മേരി സ്വദേശി രഞ്ജിത്ത് (35) എന്നിവരെ നല്ലളം പൊലീസും അറസ്​റ്റ്​ ചെയ്തു.ഫറോക്ക്​ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിപ ​ൈവറസ്​ ബാധ സ്​ഥിരീകരിച്ചെന്ന​്​ പ്രചരിപ്പിച്ച്​ ഭീതി പരത്തിയെന്ന കേസിൽ നല്ലൂർ സ്വദേശികളായ ശ്രുതി നിവാസിൽ ദിബിജ്​ (24), ചെറാട്ട്​ ഹൗസിൽ നിമേഷ്​ (25), അയ്യൻപാടത്ത്​ വൈഷ്​ണവ്​ (20), കള്ളിയിൽ ദിൽജിത്ത്​ (23), പ​േട്ടങ്ങാട്ട്​ വിഷ്​ണുദാസ്​ (20) എന്നിവരെ​ ഫറോക്ക്​ പൊലീസും ഹൈലൈറ്റ്​ മാളിലും പരിസര പ്രദേശത്തും നിപ വൈറസ്​ ബാധയുണ്ടെന്നും ആളുകൾ അവിടേക്ക്​ പോവരുതെന്നുമുള്ള ശബ്​ദ സന്ദേശം വാട്​സ്ആപ്​ വഴി പ്രചരിപ്പി​െച്ചന്ന കേസിൽ ചെറുവാടി സ്വദേശി ഫസലുദ്ദീൻ, അരീക്കോട്​ സ്വദേശി മുഹമ്മദ്​ ഫസീൽ എന്നിവരെ നല്ലളം പൊലീസും കഴിഞ്ഞ ദിവസം അറസ്​റ്റുചെയ്​തിരുന്നു​.

അതിനിടെ നിപയുമായി ബന്ധപ്പെട്ട്​ തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി എടക്കുമെന്ന്​ സിറ്റി പൊലീസ്​ അറിയിച്ചു. വാട്​സ്ആപ്​ വഴി തെറ്റായ പ്രചാരണം തുടങ്ങിയാൽ അഡ്​മിൻമാരെയും കേസിൽ പ്രതികളാക്കും. തെറ്റായ കാര്യങ്ങൾ മറ്റു ഗ്രൂപ്പുകളിലേക്ക്​ കൈമാറാതെ ബന്ധപ്പെട്ട ഉദ്യോഗസ്​ഥരെ അറിയിക്കണമെന്ന്​ ജില്ല പൊലീസ്​ മേധാവി എസ്​. കാളിരാജ്​ മഹേഷ്​കുമാർ അറിയിച്ചു. നിപ ബാധിച്ച്​ മരിച്ച ചിലരുടെ ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്​ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്​. ഇവരെ ഒറ്റപ്പെടുത്തുക ലക്ഷ്യമിട്ടുകൂടിയാണ്​ തെറ്റായ പ്രചാരണം. നിപ ഭീതികാരണം കേരളത്തി​​​െൻറ അതിർത്തികൾ ഉടൻ അടക്കുമെന്നുവരെയുള്ള സന്ദേശം പരക്കുന്നുണ്ട്​.

Tags:    
News Summary - Nipah Virus Fake News 10 Caught-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.