നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ ഒരാൾകൂടി ആശുപത്രി വിട്ടു

തിരുവനന്തപുരം: നിപ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഒരാളുടെ കൂടി പരിശോധനാഫലം നെഗറ്റിവ്. രോഗലക്ഷണങ്ങൾ കുറഞ്ഞതോടെ ഇയാളെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽനിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒമ്പതുപേരിൽ ആറുപേർ ആശുപത്രി വിട്ടു. മൂന്നുപേർ നിരീക്ഷണത്തിൽ തുടരുന്നു.

നിപ ബാധിച്ച രോഗി വെൻറിലേറ്ററിൽ തന്നെയാണ്. രോഗബാധിതന്‍റെ സമ്പർക്ക പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് പട്ടികയിലുള്ളത്. ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലും 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 50 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി.

Tags:    
News Summary - Nipah; Another person on contact list discharged from hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.