ഒമ്പത് വയസുകാരിയെ വാഹനമിടിച്ച കേസ്: ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതിൽ ഷെജീലിനെതിരെ വീണ്ടും കേസ്

കോഴിക്കോട്: വടകരയിൽ ഒൻപത് വയസുകാരിയെ വാഹനമിടിച്ച് കടന്നു കളഞ്ഞ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ രേഖ ചമഞ്ഞ് ഇൻഷുറൻസ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടി എന്നതാണ് പുതിയ കേസ്. നാദാപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കാർ മതിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിയെ കബിളിപ്പിച്ചാണ് ഷെജീൽ പണം തട്ടിയത്. നഷ്ടപരിഹാര തുകയായി കമ്പനിയിൽ നിന്ന് 30,000 രൂപയാണ് കൈപ്പറ്റിയത്. നിലവിൽ വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അന്വേഷണസംഘം കോടതിയിൽ നാളെ റിപ്പോർട്ട് സമർപ്പിക്കും.

കാറിടിച്ച ദൃഷാന മാസങ്ങളായി കോമയിലാണ്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. അപകടത്തിൽപെട്ട ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. ഷെജീലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    
News Summary - Nine-year-old girl hit by car case: Another case against Shejeel for defrauding the insurance company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.