എൽ.ഡി.എഫിന്‍റെ കാലത്ത് കണ്ണൂരിൽ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങൾ -മുഖ്യമന്ത്രി 

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് കണ്ണൂർ ജില്ലയിൽ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി, സി.പി.എം, എസ്.ഡി.പി.ഐ പ്രവർത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. ഷുഹൈബ് കൊലപാതക കേസിൽ യു.എ.പി.എ ചുമത്താൻ തെളിവ് ലഭ്യമായിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. 

ഷുഹൈബ് വധ അന്വേഷണത്തിൽ പൊലിസിന്‍റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയുമില്ല. കേസിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ല. അന്വേഷണം ഫലപ്രദമായി നടത്തുമെന്നാണ് മന്ത്രി എ.കെ ബാലൻ സമാധാന യോഗത്തിൽ പറഞ്ഞത്. ഏതെങ്കിലും ഏജൻസി വരുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടില്ല. അക്രമം തടയാൻ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരമുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ കയറി പ്രതികളെ മോചിപ്പിക്കാൻ ആരു ശ്രമിച്ചാലും തടയും. ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആകാമെന്ന് നിയമമന്ത്രി പറഞ്ഞത് സർക്കാറിനെ തുറന്ന മനസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Nine Political Murder in Kannur District -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.