നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; കൊല്ലപ്പെട്ട പൗരന്‍റെ കുടുംബവുമായി ചർച്ച നടത്തും

തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തി. യമനിലെ ബിസിനസുകാരനായ സാമുവൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്. നിമിഷയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബവുമായി പ്രേമകുമാരി ചർച്ച നടത്തും.

നിമിഷ പ്രിയയെ കാണാനായി ശനിയാഴ്ച വൈകിട്ടാണ് മുംബൈയിൽ നിന്ന് വിമാനമാർഗം അമ്മ യാത്ര തിരിച്ചത്. മകളെ കണ്ടിട്ട് 12 വർഷമായെന്നും യമനിലേക്ക് പോകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യാത്ര പുറപ്പെടും മുമ്പ് പ്രേമകുമാരി വ്യക്തമാക്കിയിരുന്നു.

യമനിൽ പോകാൻ അനുവാദം തേടി അവർ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തിൽ പോകാൻ അനുവാദം വേണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിലപാട് ആരാഞ്ഞിരുന്നു.

എന്നാൽ, പോകാൻ സഹായം ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. തുടർന്നാണ് സ്വന്തം ചെലവിൽ പോകാമെന്ന കാര്യം അറിയിച്ചത്.

Tags:    
News Summary - Nimisha Priya's mother came to Yemen; A discussion will be held with the family of the slain citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.