നീലേശ്വരത്ത്‌ ഒരുകുടുംബത്തിലെ ആറുപേർക്ക്‌ രോഗബാധ; നഗരം ഇന്ന് അടച്ചിടും

നീലേശ്വരം: ഒരു കുടുംബത്തിലെ ആറുപേർക്ക്‌ കോവിഡ്‌ സ്​ഥിരീകരിച്ചു. നഗരത്തിലെ ചുമട്ട്‌ തൊഴിലാളിക്കും കുടുംബത്തിനുമാണ് പോസിറ്റിവായത്‌. ഇയാൾ ചൊവ്വാഴ്ച ഉച്ചവരെ കയറ്റിറക്ക് ജോലിയിൽ ഏർപ്പെട്ടിരുന്നു. 

വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന ചുമട്ട് തൊഴിലാളിക്കും മറ്റൊരു പുരുഷനും രണ്ട്‌ സ്ത്രീകളും രണ്ട്‌ കുട്ടികളും ഉൾപ്പെടെ ആറുപേർക്കാണ് രോഗം സ്​ഥിരീകരിച്ചത്‌.
ചൊവ്വാഴ്ച നീലേശ്വരത്ത്‌ 25 പേരുടെ ആൻറിജൻ ടെസ്​റ്റ്​ നടത്തിയിരുന്നെങ്കിലും ആറുപേരുടേതൊഴിച്ച്‌ ബാക്കിയെല്ലാവരും നെഗറ്റിവായി. 

കോവിഡ്‌ സ്​ഥിരീകരിച്ച ചുമട്ട്‌ തൊഴിലാളിയുമായി സമ്പർക്കത്തിലേർപ്പെട്ടവരോട്‌ ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്‌.

നീലേശ്വരം നഗരം ഇന്ന് അടച്ചിടും

നീലേശ്വരം: നഗരസഭയിലെ  ചുമട്ടുതൊഴിലാളി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർക്ക് കോവിഡ് സ്​ഥിരീകരിച്ച സാഹചര്യത്തിൽ ബുധനാഴ്ച നീലേശ്വരം നഗരം അടച്ചിടാൻ  തീരുമാനിച്ചു. 

ദേശീയപാത നീലേശ്വരം പാലം മുതൽ കരുവാച്ചേരി പെട്രോൾ പമ്പ്, ഓർച്ച കോട്ടപ്പുറം ജങ്​ഷൻ മാർക്കറ്റ്, മാർക്കറ്റ് ജങ്​ഷൻ മുതൽ രാജ റോഡ്, തെരുറോഡ്, കോൺവ​െൻറ് ജങ്​ഷൻ മുതൽ പട്ടേന ജങ്​ഷൻ മുതൽ മൂന്നാംകുറ്റി ചൈനാക്ലേ റോഡ് വരെയുള്ള സ്​ഥാപനങ്ങളാണ് അടച്ചിടേണ്ടത്. അതോടൊപ്പം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായും കുടുംബാംഗങ്ങളുമായും ബന്ധമുള്ള വ്യാപാരികളും ചുമട്ടുതൊഴിലാളികളും സമ്പർക്ക സാധ്യതയുള്ള മറ്റുള്ളവരും ക്വാറൻറീനിൽ പോകാനും തീരുമാനിച്ചു. 

അവശ്യസർവിസുകളായ  മെഡിക്കൽ, പാൽ, പത്രം സർക്കാർ ഓഫിസുകൾ, ബാങ്കുകൾ എന്നിവ കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.  ഈ തീരുമാനങ്ങളുമായി മുഴുവൻ ആളുകളും സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ആവശ്യപ്പെട്ടു.
 

Tags:    
News Summary - nileswaram covid 19 spreading malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.