യു.ഡി.എഫ്​ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പാണ​ക്കാട്ടെത്തി അബ്ബാസലി ശിഹാബ്​ തങ്ങളെ സന്ദർശിച്ചപ്പോൾ

ആര്യാടൻ ഷൗക്കത്ത്​ പാണക്കാട്ടെത്തി; തങ്ങളുടെ അനുഗ്രഹാശിസുകൾ കരുത്തും ശക്​തിയുമാണെന്ന്

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്​ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്​ പാണക്കാട്ടെത്തി മുസ് ലിം ലീഗ്​ മലപ്പുറം ജില്ല അധ്യക്ഷൻ അബ്ബാസലി ശിഹാബ്​ തങ്ങളെ കണ്ടു.

പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എം.എ സലാം, ഇസ്​മായിൽ മൂത്തേടം, ടി.പി. അഷ്​റഫലി എന്നിവരും കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു. പാണക്കാട്​ തങ്ങളുടെ അനുഗ്രഹാശിസുകൾ കരുത്തും ശക്​തിയുമാണെന്ന്​ ആര്യാടൻ ഷൗക്കത്ത്​ പറഞ്ഞു. ഡി.സി.സി ഓഫിസും സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. സലീം, ഡി.സി.സി അധ്യക്ഷൻ വി.എസ്​. ജോയി എന്നിവർ ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Nilambur UDF candidate Aryadan Shoukath reaches Panakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.