കൊച്ചി: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിലെ രാത്രികാല പോസ്റ്റ്മോർട്ടം താൽക്കാലികമായി തടഞ്ഞ് ഹൈകോടതി. മതിയായ അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻമാരായ ഡോ. ടി.പി. ആനന്ദ്, ഡോ. രഹനാസ് അബ്ദുൽ അസീസ് എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്. വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കുന്നതുവരെ ഡോക്ടർമാരെ പോസ്റ്റ്മോർട്ടത്തിന് നിർബന്ധിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഹരജി ഫയലിൽ സ്വീകരിച്ച് സർക്കാറിന്റെ വിശദീകരണം തേടിയ കോടതി വീണ്ടും ഫെബ്രുവരി മൂന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.