തിരുവനന്തപുരം: തലസ്ഥാനത്ത് നടന്നത് നൈജീരിയൻ മോഡൽ തട്ടിപ്പാണെന്ന നിഗമനത്തിലാണ് പൊലീസ്. എസ്.ബി.ടി, എസ്.ബി.ഐ ബാങ്ക് ലയനത്തിെൻറ മറവിൽ ഉപഭോക്താക്കളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന സംഘം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞദിവസം പണം നഷ്ടമായ നാലാഞ്ചിറ സ്വദേശി വരുൺരാജിനും ഉള്ളൂർ സ്വദേശി സിബിനാ വഹാബിനും ഡൽഹിയിൽ നിന്നാണ് വിളി വന്നത്. ഇതിെൻറ ഉറവിടം കണ്ടെത്താൻ സൈബർ പൊലീസ് മൊബൈൽ സേവനദാതാവിെൻറ സഹായം തേടിയിട്ടുണ്ട്.
ഇവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കേസിൽ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ് തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ചതെന്നും പൊലീസ് കരുതുന്നു. 2016ൽ നടന്ന ഹൈടെക് കവർച്ചകൾക്ക് പിന്നിൽപ്രവർത്തിച്ച നൈജീരിയക്കാരെ സൈബർ പൊലീസ് തന്ത്രപരമായി കുടുക്കിയിരുന്നു. എസ്.ബി.ഐ-എസ്.ബി.ടി ലയനത്തിെൻറ മറവിൽ വീണ്ടും തട്ടിപ്പുസംഘങ്ങൾ പ്രവർത്തനം വ്യാപിപ്പിച്ചതായാണ് പൊലീസ് വിലയിരുത്തൽ. നൈജീരിയൻ ഹാക്കർമാരെ തിരിച്ചറിയാൻ സൈബർ പൊലീസ് സൈബർഡോമിെൻറ സഹായവും തേടിയിട്ടുണ്ട്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഹാക്കർമാരെ സൈബർഡോമിെൻറ സഹായത്തോടെ കുടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം, വിദ്യാഭ്യാസപരമായി മുന്നിട്ടുനിൽക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നെതന്നത് ആശങ്കജനകമാണെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്രയൊക്കെ ജാഗരൂകരായാലും പൊതുജനത്തിെൻറ സഹകരണവും പ്രതിരോധവും തട്ടിപ്പ് തടയാനാവശ്യമാണെന്നും സൈബർ പൊലീസ് സംഘം പറയുന്നു. അതേസമയം, തലസ്ഥാനത്ത് കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും സംശയമുണ്ട്. വിദ്യാസമ്പന്നരായതുകൊണ്ടുതന്നെ പലരും മാനഹാനികാരണം പണം നഷ്ടമായ വിവരം പൊലീസിൽ അറിയിക്കാൻ മടിക്കുകയാണത്രെ. വരുംദിവസങ്ങളിൽ കൂടുതൽ പരാതികൾ ലഭ്യമാകുമെന്നും പൊലീസ് കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.