മലപ്പുറത്തും കണ്ണൂരും എൻ.ഐ.എ റെയ്​ഡ്​

കോഴിക്കോട്​: കേരളത്തിലെ രണ്ടിടത്ത്​ എൻ​.ഐ.എ റെയ്​ഡ്​. മലപ്പുറം ചേളാരിയിലും കണ്ണൂർ താണയിലുമാണ്​ റെയ്​ഡ്​. പ്രദേശിക പൊലീസിനെ വിവരം അറിയിക്കാതെ പുല​​ർച്ചെ കൊച്ചിയിൽനിന്നെത്തിയ എൻ.​െഎ.എ സംഘമാണ്​ റെയ്​ഡ്​ നടത്തുന്നത്​.

ഐ.​എസ്​ റിക്രൂട്ടുമായി ബന്ധപ്പെട്ട് നേരത്തെ കേസുള്ള അമീൻ എന്ന വ്യക്തിയെ ഫോണിൽ ബന്ധപ്പെട്ടുവെന്ന്​ കാണിച്ച്​ ചേളാരി സ്വദേശി രാഹുൽ അബ്ദുല്ലയുടെ വീട്ടിലാണ്​ ആദ്യം പരിശോധന നടത്തിയത്​. പിന്നീട് ഇദ്ദേഹത്തിന്‍റെ ഭാര്യാ പിതാവും പോപ്പുലർ ഫ്രണ്ട് തേഞ്ഞിപ്പലം ഏരിയ പ്രസിഡന്‍റുമായ ഹനീഫ ഹാജിയുടെ വീട്ടിലുമെത്തി പരിശോധന തുടർന്നു.

ഇതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ എത്തിയതോടെ പ്രദേശം സംഘർഷഭരിതമായി.പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുമായി നേതാക്കൾ ചർച്ച നടത്തുകയും ചോദ്യം ചെയ്യൽ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക്​ മാറ്റുകയും ചെയ്​തു.

കേരളത്തിന്​ പുറമെ ഡൽഹി, കർണാടക എന്നീ സംസ്​ഥാനങ്ങളിലായി പത്തോളം ഇടങ്ങളിലാണ്​ റെയ്​ഡ്​ നടത്തുന്നത്​. 

കണ്ണൂരിൽ എൻ.ഐ.എ റെയ്​ഡിനെത്തിയപ്പോൾ


Tags:    
News Summary - NIA raids Two Locations in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.