കൊച്ചി: ഐ.എസ് ബന്ധം കണ്ടത്തെിയതിനത്തെുടര്‍ന്ന് അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീന് സിറിയയില്‍നിന്ന് പണം ലഭിച്ചതായി എന്‍.ഐ.എ. രാജ്യത്ത് ഐ.എസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും സ്ഫോടക വസ്തുക്കള്‍ വാങ്ങാനും 20,000 രൂപ അടുത്തിടെ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടത്തെല്‍. പ്രാഥമിക ചോദ്യംചെയ്യലിലാണ് ഇയാള്‍ ഇത് വെളിപ്പെടുത്തിയതെന്ന് എന്‍.ഐ.എ അധികൃതര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുനെല്‍വേലിയിലേക്കുപോയ സുബ്ഹാനിയുടെ കുടുംബം അവിടെ തുണിക്കച്ചവടം നടത്തുകയായിരുന്നു. ബി.കോം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഇയാള്‍ ഐ.എസ് അനുകൂല പ്രഭാഷണങ്ങളും വിഡിയോകളും കണ്ടാണ് ഐ.എസില്‍ ചേരാന്‍ തീരുമാനിച്ചതത്രേ. 2014ല്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ഐ.എസുമായി ബന്ധപ്പെട്ടത്. വിദേശത്തെ ഐ.എസ് പ്രവര്‍ത്തനത്തില്‍നിന്ന് തിരിച്ചത്തെിയ ശേഷം തിരുനെല്‍വേലി കടയനല്ലൂരില്‍ ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യക്കൊപ്പം അവിടത്തെന്നെയായിരുന്നു താമസം. എന്നാല്‍, ഇന്‍റര്‍നെറ്റിലൂടെ ഐ.എസ് മേഖലയിലുള്ളവരുമായി ബന്ധം നിലനിര്‍ത്തിയിരുന്നതായാണ് എന്‍.ഐ.എയുടെ ആരോപണം. സിറിയയില്‍നിന്ന് പണം ലഭിച്ചതിനത്തെുടര്‍ന്ന് ശിവകാശിയില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറയുന്നു.
‘ഐ.എസ്.ഐ.എസ് ഉമര്‍ അല്‍ഹിന്ദി’ എന്ന് പേരിട്ടാണ് കേസില്‍ എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. തിരുനെല്‍വേലിയില്‍ ഇയാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന നാലുപേര്‍ വിദേശത്തുള്ളതായി എന്‍.ഐ.എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ പൂര്‍ണമായി ലഭിച്ച ശേഷം ഇവരെ തിരിച്ചത്തെിക്കാന്‍ ഇന്‍റര്‍പോളിന്‍െറ സഹായം തേടും. സുബ്ഹാനി കണ്ണൂരില്‍നിന്ന് അറസ്റ്റിലായവരുമായി ടെലിഗ്രാം ചാറ്റ് വഴി ബന്ധപ്പെട്ടതായാണ് എന്‍.ഐ.എ സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.