നെയ്യാറ്റിൻകര: ഇരട്ട ആത്മഹത്യക്കേസിെൻറ അന്വേഷണം മന്ത്രവാദിയെ കേന്ദ്രീകരിച്ച് നടത്തണമെന്നും ബാങ്കിനെതിര െ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. കോഴിയും ആടുമുൾപ്പെടെ മൃഗങ്ങളെ ബലികൊടുത്തുള്ള മന്ത് രവാദം നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു. കടവും കുടുംബജീവിതത്തിലെ പ്രശ്നങ്ങളും തീർക്കാൻ ചന്ദ്രനും മാതാവ ും നിരന്തരം ബന്ധപ്പെടുന്നത് മന്ത്രവാദിയെയാണ്. അയാൾ പറയുന്നതു പോലെയാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്നും ന ാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.
മന്ത്രവാദി ആരെന്ന് പോലും കണ്ടെത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും അവർ ആരോപിക്കുന്നു. ബാങ്കിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ പിടിവാശിയും സമയവും നൽകാത്തതുമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് അയൽവാസികൾ പറയുന്നു. കിടപ്പാടം പോകുമെന്ന വേദന അമ്മയെയും മകളെയും നിരന്തരം അലട്ടി. വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് അറിയിച്ചതോടെയാണ് അമ്മയും മകളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
നാട്ടുകാരുമായി അത്ര ഇടപെടലുകൾ ഇൗ കുടുംബത്തിനില്ല. തൊട്ടടുത്ത വീട്ടുകാർക്കു പോലും ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. വെള്ളിയാഴ്ച കനറാ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകി മടങ്ങിയതിനു േശഷം തിങ്കളാഴ്ച മന്ത്രവാദിയെത്തി വീട്ടിൽ മന്ത്രവാദം നടന്നതായി ലേഖയുടെ ബന്ധുക്കൾ പറഞ്ഞു. കാവിൽനിന്ന് ലോട്ടറി ടിക്കറ്റുകളും ലഭിച്ചു. ലോട്ടറി ടിക്കറ്റും ജപ്തി നോട്ടീസും ആൽത്തറയിൽ െവച്ച് പൂജിച്ച തരത്തിലാണ് കണ്ടെത്തിയത്. ആൽത്തറയിൽ എല്ലാ ദിവസവും പൂജയും നടക്കാറുണ്ട്. വീടിന് പിറകിൽ കൊട്ടിയടച്ച കാവും പൂജാമുറിയും വിരൽ ചൂണ്ടുന്നത് ചന്ദ്രെൻറയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേക്കാണ്.
പൂജാപുരയായ വലിയ തെക്കതിെൻറ മാതൃകയിലാണ് മുറികൾ കെട്ടിയിരുന്നത്. ഈ മരണത്തോടെയാണ് പരിസരവാസികൾ പോലും ഇതിനെക്കുറിച്ച് അറിഞ്ഞത്. പുറമെ നിന്നു നോക്കിയാൽ ശൗചാലയത്തിനായി കെട്ടിത്തിരിച്ചതു പോലെയാണ് നിർമാണം. മൃഗബലിക്കു ശേഷം രക്തം കഴുകിക്കളയുന്നതിന് പൈപ്പുകളും ആൽത്തറയിലുണ്ട്. പരിസരത്ത് കൃഷ്ണമ്മയുടെ സഹോദരി ശാന്തയുടെ വീടാണ്. കൃഷ്ണമ്മയും പെൻഷനായി കിട്ടിയ തുക ഏറെയും െചലവാക്കിയിരുന്നത് മന്ത്രവാദത്തിനു വേണ്ടിയാണെന്നും നാട്ടുകാർ പറയുന്നു.
ബാങ്കുകൾെക്കതിരായ അതിക്രമം പ്രതിഷേധാർഹം
കൊച്ചി: നെയ്യാറ്റിൻകര സംഭവവുമായി ബന്ധപ്പെട്ട് ബാങ്കുകൾക്കും ജീവനക്കാർക്കുമെതിെര നടന്ന അതിക്രമങ്ങൾ പ്രതിഷേധാർഹമാണെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം ആവശ്യപ്പെട്ടു. ബാങ്കുകൾ നിയമാനുസൃതമായാണ് വായ്പ തിരിച്ചുപിടിക്കുന്നത്. എന്നാൽ, ധനമന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്നും എരിതീയിൽ എണ്ണ ഒഴിക്കുന്നതാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നെയ്യാറ്റിൻകര സംഭവത്തിൽ ബാങ്കിനെ ഒരുകാരണവുമില്ലാതെ പ്രതിക്കൂട്ടിലാക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ബാങ്ക് അടിച്ചുതകർക്കുകയും ചെയ്തത് നീതീകരിക്കാനാവില്ല. ആത്മഹത്യയെ രാഷ്ട്രീയ മുതലെടുപ്പിന് ബാങ്കുമായി ബന്ധപ്പെടുത്താനാണ് ശ്രമിച്ചത്. ഇത്തരം ആക്രമണങ്ങൾ ജീവനക്കാരുടെ ആത്മവീര്യം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.