മറിയക്കുട്ടിക്കെതിരായ വാർത്ത പാർട്ടിക്ക് കളങ്കമായി -ഇ.പി ജയരാജൻ

തിരുവനന്തപുരം: പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയെടുക്കൽ സമരം നടത്തിയ മറിയക്കുട്ടിക്കെതിരായ വാർത്ത പാർട്ടിക്ക് കളങ്കമായെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പാർട്ടിക്ക് അതൊരു കളങ്കം തന്നെയാണ്. പക്ഷേ, എല്ലാ പാർട്ടികൾക്കും മാധ്യമങ്ങൾക്കും സംഭവിക്കുന്ന ചെറിയ പിശകുകൾ തന്നെയാണ് ദേശാഭിമാനിക്ക്് പറ്റിയത്. അത് തിരുത്തി. ദേശാഭിമാനിക്കുണ്ടാകുന്ന പിശക് പാർട്ടിയെ ആണ് ബാധിക്കുക. തീർച്ചയായും അത് പാർട്ടിയെ ബാധിച്ചെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

രണ്ട് കേസുകൾക്ക് അഭിഭാഷകനെ സമീപിച്ച് മറിയക്കുട്ടി

ഇടുക്കി: തനിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ ഇരുന്നൂറ് ഏക്കർ സ്വദേശി മറിയക്കുട്ടി കോടതിയെ സമീപിച്ചു. അടിമാലിയിലെ അഡ്വ. പ്രതീഷ് പ്രഭയുടെ ഓഫീസിലെത്തി മറിയക്കുട്ടി വക്കാലത്ത് ഒപ്പിട്ടു നൽകി. ഭേശാഭിമാനിക്കെതിരെ അടിമാലി കോടതിയിൽ ഹരജി നൽകുന്നതിനാണ് അഭിഭാഷകനെ സമീപിച്ചത്. മുടങ്ങിയ പെൻഷൻ ലഭിക്കാൻ ഹൈകോടതിയെ സമീപിക്കുവാനും വക്കാലത്ത് നൽകിയിട്ടുണ്ട്.

മറിയക്കുട്ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി

ഇടുക്കി: മറിയക്കുട്ടിയെ വീട്ടിലെത്തി കണ്ട് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ബി.ജെ.പി നേതാക്കൾക്കൊപ്പമായിരുന്നു സന്ദർശനം. സുരേഷ് ഗോപിയോട് മറിയക്കുട്ടി ത​െൻറ നന്ദി അറിയിച്ചു. സുരേഷ് ഗോപിയോട് മറിയക്കുട്ടി ത​െൻറ നന്ദി അറിയിച്ചു. ‘‘സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങൾ പ്രവർത്തിച്ചേച്ചു പോകുന്നതിൽ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വ‍ൃത്തികെട്ട കാര്യം. അതിൽ ഞങ്ങൾ ദുഃഖിച്ചിരിക്കുവായിരുന്നു’’ – മറിയകുട്ടി പറഞ്ഞു. ‘അല്ല സാറേ, ഞാൻ ചോദിക്കട്ടെ, ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ?. ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ’’ -അവർ ചോദിച്ചു. അതൊന്നും ഞാന്‍ പറയില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. എന്നാൽ ഞാൻ പറയുമെന്ന് മറിയക്കുട്ടി. ‘‘എന്നെ അറസ്റ്റു ചെയ്താലും ശരി. ആരാ കുലംകുത്തി, ചോദിക്കും. ഞങ്ങൾക്ക് മഞ്ഞക്കാർഡ് ഇല്ല. അതു സിപിഎംകാർക്കുള്ളതാ’’ -മറിയക്കുട്ിട പറഞ്ഞു.

Tags:    
News Summary - news against Mariyakutty tarnished the party says EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.