എറണാകുളത്ത് നവജാത ശിശുവിനെ പാറമടയിലെറിഞ്ഞു

കൊച്ചി: എറണാകുളം തിരുവാണിയൂരിൽ നവജാത ശിശുവിനെ അമ്മ പാറമടയിലെറിഞ്ഞു. രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന്, പൊലീസ് പാറമടയിൽ പരിശോധന നടത്തുകയാണ്.

ഇന്ന് രാവിലെയാണ് യുവതിയെ രക്തസ്രാവത്തെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പ്രസവത്തെ തുടർന്നാണ് രക്തസ്രാവമെന്ന് കണ്ടെത്തി. ഇതിനുശേഷമാണ്, നവജാത ശിശുവിനെ പാറമടയിലെറിഞ്ഞതായി യുവതി വെളിപ്പെടുത്തിയത്.

പാറമടയിൽ വെള്ളം നിറഞ്ഞതിനാൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. 

Tags:    
News Summary - newborn baby thrown into rock pit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.