നെടുമ്പാശ്ശേരി: ഭിന്നശേഷിയാത്രക്കാരുടെ ദേഹപരിശോധനക്ക്വിമാനത്താവളങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ ഒരുങ്ങുന്നു. നർത്തകി സുധ ചന്ദ്രെൻറ കൃത്രിമക്കാലുകൾ അഴിച്ച് മുംബൈ വിമാനത്താവളത്തിൽ പരിശോധന നടത്തിയത് ഏെറ വിവാദമായ സാഹചര്യത്തിലാണ് പുതിയ മാനദണ്ഡം തയാറാക്കുന്നത്.
ഇതിന് വിവിധ ഭിന്നശേഷി സംഘടനകളുടെ അഭിപ്രായങ്ങൾ സി.ഐ.എസ്.എഫ് സ്വരൂപിച്ചിട്ടുണ്ട്.
േസാമാലിയ വിമാനത്താവളത്തിൽ വീൽചെയർ യാത്രക്കാരനെ ഉപയോഗിച്ച് സ്ഫോടനം നടത്തിയ സംഭവത്തെത്തുടർന്നാണ് കൃത്രിമാവയവങ്ങളും മറ്റും അഴിച്ച് പരിശോധിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ, ഇത് ഇവർക്ക് മാനസികബുദ്ധിമുട്ടടക്കം ഉണ്ടാക്കുെന്നന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.