Posted On
date_range Updated On
date_range കൊങ്കൺ വഴിയുള്ള ട്രെയിൻ സമയത്തിൽ വ്യാഴാഴ്ച മുതൽ മാറ്റം
പാലക്കാട്: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ മാറ്റംവരുത്തിയതായി റെയിൽവേ അറിയിച്ചു.
സമയമാറ്റം ചുവടെ:
- 02617എറണാകുളം ജംഗ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗള പ്രതിദിന സ്‌പെഷൽ രാവിലെ 10.50ന് പുറപ്പെടും. (നിലവിലെ സമയം ഉച്ചക്ക് 1.15 )
- 02431 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സ്പെഷൽ, ആഴ്ചയിൽ മൂന്ന് ദിവസം, ചൊവ്വ, വ്യാഴം, വെള്ളി ഉച്ചക്ക് 2.30ന് പുറപ്പെടും.(നിലവിലെ സമയം വൈകീട്ട് 7.15)
- 06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്പെഷൽ പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല
- 06083തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സ്‌പെഷൽ വെള്ളി രാത്രി പത്തിന് പുറപ്പെടും.(നിലവിലെ സമയം 12.30)
- 02977എറണാകുളം ജംഗ്ഷൻ-അജ്മീർ പ്രതിവാര സ്പെഷൽ ഞായർ വൈകീട്ട് 6.50ന് പുറപ്പെടും. (നിലവിലെ സമയം 8.25)
- 09577 തിരുനെൽവേലി ജംഗ്ഷൻ -ജാംനഗർ സ്പെഷൽ ആഴ്ചയിൽ രണ്ട് ദിവസം തിങ്കൾ, ചൊവ്വ പുലർച്ചെ 05.15ന് പുറപ്പെടും. (നിലവിലെ സമയം രാവിലെ 07.40)
- 06097 കൊച്ചുവേളി-യോഗനാഗിരി ഋഷികേശ് പ്രതിവാര സ്‌പെഷൽ വെള്ളി പുലർച്ചെ 04.50ന് പുറപ്പെടും.(നിലവിലെ സമയം രാവിലെ 09.15).
- 06164 കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ് രഥ് സ്‌പെഷൽ വ്യാഴം, ഞായർ രാവിലെ 07.45ന് പുറപ്പെടും.(നിലവിലെ സമയം രാവിലെ 08.45)
- 02476 കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസ് സ്പെഷൽ ശനി ഉച്ചയ്ക്ക് 12.45ന് പുറപ്പെടും (നിലവിലെ സമയം വൈകീട്ട് 3.00)
- 02197 കോയമ്പത്തൂർ ജംഗ്ഷൻ-ജബൽപൂർ സ്‌പെഷൽ തിങ്കൾ വൈകീട്ട് 3.30ന് പുറപ്പെടും. (നിലവിലെ സമയം വൈകീട്ട് 5.10)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.