Posted On
date_range Updated On
date_range മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; എം.കെ സ്റ്റാലിന് പ്രതിപക്ഷ നേതാവ് കത്തയച്ചു
തിരുവനന്തപുരം: കേരളത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് കത്തയച്ചു.
ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്‍റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്.
പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണം. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാടെന്നും തമിഴ്ട്നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.