തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്നും മുഴുവൻ റ ോഡുകളും അറ്റകുറ്റപ്പണി നടത്തുമെന്നും എല്ലായിടത്തും ശുചിമുറി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം പാർട് ട്ടൈം ജോലി ചെയ്യാൻ സംവിധാനം ഒരുക്കും. പുതുവർഷത്തിൽ ഇതടക്കം 12 പദ്ധതി നടപ്പാക്കും. എ ല്ലാം ഇൗ വർഷം തന്നെ പൂർത്തിയാക്കും.
• എല്ലാവര്ക്കും റേഷന്‍കാര്‍ഡ്
എവിടെ താ മസിക്കുന്നു എന്നതല്ല, ഇവിടെ ജീവിക്കുന്നു എന്നത് കണക്കിലെടുത്താണ് റേഷന്‍ കാര്‍ഡ് നല് കുക. വീടില്ലാത്തവര്‍ക്കും വീടിന് നമ്പര്‍ ഇല്ലാത്തവര്‍ക്കും കാര്‍ഡ് ലഭിക്കും. സാങ്കേതി കകാര്യങ്ങള്‍ തടസ്സമാകില്ല.
•തൊഴിലിനൊപ്പം വിദ്യാഭ്യാസം
പാര്‍ട്ട്ടൈം ജോല ി ചെയ്ത് പഠിക്കാനുള്ള അവസരവും അത് സാധ്യമാകുന്ന സംസ്കാരവും രൂപപ്പെടുത്തും.
•റോഡ് നവീകരണം
ദേശീയപാത, സംസ്ഥാനപാത, ഗ്രാമീണപാതകൾ, പൊതുമരാമത്ത് റോഡുകള്‍ ഉള്‍പ്പെടെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി ഈ വര്‍ഷം പൂര്‍ത്തിയാക്കും.
• പൊതു ശുചിമുറി
3000 ആളുകള്‍ക്ക് ഒരു ശുചിമുറി എന്നനിലയില്‍ 12,000 ശുചിമുറി സ്ഥാപിക്കും. പുരുഷന്മാർക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശുചിമുറിയുണ്ടാവും.
കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആര്) ഫണ്ട്, സഹകരണ സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ നിർമിക്കും. പെട്രോള്‍ പമ്പുകളിലെ ശുചിമുറി വഴിയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കും. ഇത് പരസ്യമായി എഴുതി പ്രദര്‍ശിപ്പിക്കണം.
•പച്ചപ്പ് വർധിപ്പിക്കും
കേരളത്തിെൻറ പുനര്‍നിർമിതിയില്‍ പച്ചപ്പ് വർധിപ്പിക്കാൻ ഊന്നൽ. 37 കോടി വൃക്ഷത്തൈ െവച്ചുപിടിപ്പിക്കുന്ന പദ്ധതി ഏറ്റെടുക്കും. സംസ്ഥാനത്തിെൻറ വനത്തില്‍ 823 ചതുരശ്ര കിലോമീറ്ററിെൻറ വർധന വന്നു.
•എൽ.ഇ.ഡി തെരുവുവിളക്കുകള്‍
എല്ലാ തെരുവുവിളക്കുകളും എൽ.ഇ.ഡിയാക്കി മാറ്റും. ഇതിലൂടെ വൈദ്യുതി ചെലവിൽ വന്‍ ലാഭമുണ്ടാകും.
•സ്ത്രീകള്‍ക്ക് വിശ്രമകേന്ദ്രം
ചെറുപട്ടണങ്ങളിലും മറ്റും ഒറ്റയ്ക്കോ കുഞ്ഞുമായോ എത്തുന്ന സ്ത്രീകള്‍ക്ക് താമസിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും പ്രഭാതഭക്ഷണം ലഭിക്കാനും വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കും. നഗരസഭകളുടെ ഇടപെടലോടെയായിരിക്കും നടപ്പാക്കുക.
•വഴിയോര വിശ്രമകേന്ദ്രം
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുക, ഇന്ധനം നിറയ്ക്കുക, വിശ്രമിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ നടപ്പാക്കും.
•യൂത്ത് നേതൃത്വ അക്കാദമി
യുവജനങ്ങളുടെ നേതൃപാടവം വര്‍ധിപ്പിക്കുന്നതിന് യൂത്ത് ലീഡര്‍ അക്കാദമി. യുവജനങ്ങള്‍ക്ക് നല്ല പരിശീലനം നല്‍കും.
രാജ്യത്തെ മറ്റ് ഭാഗങ്ങളിെല ഇത്തരം അക്കാദമികളെ മാതൃകയാക്കും.
• തൊഴില്‍ സൃഷ്ടിയിൽ
പ്രാദേശിക പങ്കാളിത്തം
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പങ്കില്ല. ഇതിന് പദ്ധതി തയാറാക്കും.
•പൊതുജന പരാതി പരിഹാരം
ഇതുവരെ ലഭിച്ച എല്ലാ പരാതികളിലും ഈ വര്‍ഷം പരിഹാരം ഉണ്ടാക്കും. ജില്ലതല പരിപാടിയുടെ ചുമതല കലക്ടര്‍മാര്‍ക്ക്.
താലൂക്കുതല അദാലത്തുകള്‍ നടത്തും. ആവശ്യമുള്ളവയില്‍ മന്ത്രിമാരും പങ്കെടുക്കും.
•വ്യവസായ സംരക്ഷണസേന വിപുലമാക്കും
കേന്ദ്ര വ്യവസായ സംരക്ഷണസേനക്ക് നല്‍കുന്നതിന് തുല്യമായ പരിശീലനം ഇവര്‍ക്ക് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.