നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി: കോൺഗ്രസും ലീഗും വിട്ടുനിൽക്കും

ആലപ്പുഴ: കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ചെയർമാനായ, വെള്ളിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയിൽനിന്ന് കോൺഗ്രസും മുസ്ലിംലീഗും വിട്ടുനിൽക്കാൻ തീരുമാനിച്ചു. യോഗത്തിൽ മുസ്ലിംലീഗ് ജില്ല നേതൃത്വം പങ്കെടുക്കില്ലെന്ന് ജില്ല സെക്രട്ടറി എ.എം. നസീർ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയതിൽ ലീഗ് ജില്ല കമ്മിറ്റി വെള്ളിയാഴ്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 10ന് ആലപ്പുഴ കലക്റ്ററേറ്റിന് മുന്നിലാണ് സംഗമം.

യോഗത്തിൽ ജില്ല പ്രസിഡന്റ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി സ്വാഗതവും സെക്രട്ടറി അഡ്വ. എ.എ. റസാഖ് നന്ദിയും പറഞ്ഞു. ജില്ല ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍, വൈസ് പ്രസിഡന്റുമാരായ ഇ.വൈ.എം. ഹനീഫ മൗലവി, നസിം ഹരിപ്പാട്, സെക്രട്ടറിമാരായ എസ്.എ. അബ്ദുല്‍ സലാം ലബ്ബ, നജ്മല്‍ ബാബു,പൂക്കുഞ്ഞ് കോട്ടപ്പുറം, എ. ഷാജഹാന്‍ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Nehru Trophy Boat Race Committee: Congress and League will not participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.