Posted On
date_range Updated On
date_range നീറ്റ് അപേക്ഷയിൽ മാറ്റംവരുത്താൻ തിങ്കളാഴ്ച വൈകീട്ട് അഞ്ച് വരെ അവസരം
തിരുവനന്തപുരം: മെഡിക്കൽ/അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷക്കുള്ള അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. പരീക്ഷ കേന്ദ്രം, ഫോേട്ടാ, ഒപ്പ്, ഇടത് തള്ളവിരലടയാളം എന്നിവയാണ് മാറ്റാ. ചില വിദ്യാർഥികൾ മാസ്ക് ധരിച്ച ഫോേട്ടാ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇവർ വ്യക്തവും മുഖവും ചെവിയും കാണുന്നതുമായ ഫോേട്ടാ അപ്ലോഡ് ചെയ്യണം. www.ntaneet.nic.in പോർട്ടൽ വഴിയാണ് മാറ്റംവരുത്തേണ്ടത്. സെപ്റ്റംബർ 13ന് ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് നീറ്റ് പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.