Posted On
date_range Updated On
date_range നെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല. കിരാതമായ നടപടിയാണ് പൊലീസിൻെറ ഭാഗത്ത് നിന്ന് ഉണ്ടായത്. എസ്.ഐ അടക്കമുള്ളവർ കേസിൽ കുറ്റാരോപിതരാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ജൂൺ 16ന് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയായ രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീരുമേട് സബ്ജയിലിൽ കഴിയവെ മരിച്ചത്. പൊലീസിന്‍റെ കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
രാജ്കുമാറിനെ 12ന് തന്നെ പൊലീസിൽ ഏൽപ്പിച്ചിരുന്നെങ്കിലും 16നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിൽ ദുരൂഹതയുള്ളതായി പ്രതിയെ കൈമാറിയ നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.