Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽനിന്ന് സർവിസുകൾ നാളെ മുതൽ
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിെൻറ പ്രവർത്തനം ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ പൂർണതോതിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രളയം മൂലം കൊച്ചി നാവിക വിമാനത്താവളത്തിലേക്ക് താൽക്കാലികമായി മാറ്റിയ സർവിസുകൾ ബുധനാഴ്ച ഉച്ചമുതൽ ഉണ്ടാകില്ല.
നെടുമ്പാശ്ശേരിയിൽനിന്നുള്ള സർവിസുകൾക്ക് വിമാനക്കമ്പനികൾ നിലവിെല വിമാനസമയപ്പട്ടിക തന്നെയാണ് ഉപയോഗിക്കുക. വിമാനത്താവളം പൂർണതോതിൽ പ്രവർത്തനക്ഷമമാണെന്ന് വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.
വിമാനക്കമ്പനികൾ ഏറെയും കൊച്ചിയിൽനിന്നും തിരികെയുമുള്ള ബുക്കിങ് ആരംഭിച്ചതിനാൽ യാത്രക്കാർക്ക് വിമാനക്കമ്പനികളുടെ വെബ്സൈറ്റ് വഴി 29ന് ഉച്ചക്കുശേഷമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.