Posted On
date_range Updated On
date_range ഇടതും വലതും മതിയായി; ഇനി വരണം എൻ.ഡി.എ -മുദ്രാവാക്യം പ്രകാശനം ചെയ്തു
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള എൻ.ഡി.എയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കം. ‘ഇടതും വലതും മതിയായി; ഇനി വരണം എൻ.ഡി.എ’ എന്ന മുദ്രാവാക്യവും പ്രചാരണ ലോഗോയും പ്രകാശനം ചെയ്തു.
തൃശൂരിൽ ചേർന്ന നേതൃയോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് പ്രകാശനം നിർവഹിച്ചത്.
ബിഹാർ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.