Posted On
date_range Updated On
date_range ശശീന്ദ്രനെ മന്ത്രിയാക്കാൻ ആവശ്യപ്പെടുമെന്ന് എൻ.സി.പി
നെടുമ്പാശ്ശേരി: എ.കെ. ശശീന്ദ്രനെ മന്ത്രിസഭയിലെടുക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായേക്കുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ. അദ്ദേഹത്തെ മന്ത്രിയാക്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ല. മന്ത്രിയാക്കാൻ മുഖ്യമന്ത്രിയോടും എൽ.ഡി.എഫ് നേതൃത്വത്തോടും ആവശ്യപ്പെടുമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ഡൽഹിയിൽ ദേശീയ പ്രസിഡൻറ് ശരദ് പവാറുമായി ചർച്ച നടത്തിയശേഷം തിരിച്ചെത്തിയ പീതാംബരൻ വിമാനത്താവളത്തിൽ വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു.
എ.കെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നതിൽ പ്രശ്നമില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ശശീന്ദ്രന്‍റെ പുനപ്രവേശനം തീരുമാനിക്കേണ്ടത് താൻ മാത്രമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.