Posted On
date_range Updated On
date_range തോമസ് ചാണ്ടിക്കൊപ്പമെന്ന് എന്‍.സി.പി; മുജീബ് റഹ്മാനെ പാർട്ടിയിൽ നിന്നും പുറത്താക്കി
കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ തള്ളി എന്‍.സി.പി. മന്ത്രി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ പരസ്യമായി എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. വിഷയത്തില്‍ മൂന്നു ജില്ലാ കമ്മിറ്റികളോടു വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.