നവീൻ ബാബുവിന്റെ മരണം: ഭാര്യയുടെ അപ്പീൽ ആറിലേക്ക് മാറ്റി

കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഭാര്യയുടെ അപ്പീൽ ഹരജി ഹൈകോടതി ഫെബ്രുവരി ആറിന് പരിഗണിക്കാൻ മാറ്റി.

വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന്​ ആരോപിച്ച് ഭാര്യ മഞ്ജുഷ നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റിയത്. കൊന്ന്​ കെട്ടിത്തൂക്കിയതാകാമെന്ന സംശയമടക്കം ഉന്നയിച്ചാണ് അപ്പീൽ.

2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. ജനുവരി ആറിനാണ് സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയത്. സർക്കാറിലും സി.പി.എമ്മിലും ഉന്നത ബന്ധങ്ങളുള്ള പ്രതി പി.പി. ദിവ്യ അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാധ്യത സിംഗിൾ ബെഞ്ച് പരിഗണിച്ചിട്ടില്ലെന്നും അതിനാൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നുമാണ് അപ്പീലിലെ ആവശ്യം

Tags:    
News Summary - Naveen Babu's death: Wife's appeal transferred to Februay six

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.