നവകേരള സദസിനെ ഗുണ്ടാസദസെന്ന് വിശേഷിപ്പിച്ച കെ. സുധാരകരന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്

കണ്ണൂർ: നവകേരള സദസിനെ ഗുണ്ടാസദസെന്ന് വിശേഷിപ്പിച്ച കെ. സുധാരക​രന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. ഗുണ്ടാ നേതാവിന് അങ്ങനെ മാത്രമെ പറയാൻ കഴിയുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. സദസിനെ അലങ്കോലമാക്കാൻ ഗുണ്ടക​​ളെ പറഞ്ഞുവിട്ടതാണെന്നും മന്ത്രി ആരോപിച്ചു​. സംഘർഷം തന്നെയായിരുന്നു യൂത്ത് കോൺഗ്രസ് പദ്ധതിയിട്ടിരുന്നത്. നിലവിൽ, ആരുടേതാണ് ഗുണ്ടാ പ്രവർത്തനമെന്ന് ജനത്തിനറിയാമെന്നും എം.ബി. രാജേഷ് പറഞ്ഞു.

നവകേരള സദസിലെ പങ്കാളിത്തം കണ്ടതിലെ അസഹിഷ്ണുതയാണ് അക്രമത്തിന് യൂത്ത് കോൺഗ്രസിനെ പ്രേരിപ്പിച്ചത്. ബസിൽ കയറി ആക്രമിക്കാൻ ആഹ്വാനമുണ്ടായത് എന്തിനാണ്?. തെരുവിൽ നേരിടുമെന്നായിരുന്നു പ്രതിപക്ഷ നേതാവി​െൻറ വാക്കുകളെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംനേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചും ട്രോളാണെന്ന് വിലയിരുത്തിയും മന്ത്രിമാര്‍.

മുഖ്യമന്ത്രി കണ്ട ദൃശ്യമാണ് പറഞ്ഞത്. അങ്ങനെ ചാടാന്‍ അനുവദിക്കണമായിരുന്നോ. തടയാതിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. പരിക്കേറ്റിരുന്നെങ്കില്‍ മാധ്യമങ്ങളുടെ പ്രചാരവേല എന്താകുമായിരിക്കുമെന്നാണ് മന്ത്രി പി. രാജീവിന് പറയാനുള്ളത്. മുഖ്യമന്ത്രി പറഞ്ഞതിനെ മറ്റൊരു രീതിയിൽ കാണേണ്ടെന്നാണ് മന്ത്രി കെ. രാജ​െൻറ വിലയിരുത്തൽ. മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോൾ സ്വഭാവത്തോടെയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് പകുതി തമാശയാണെന്ന് പറഞ്ഞ മന്ത്രി, തെരുവിൽ നേരിടും എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റേത് തങ്കമനസ്സാണോ എന്ന മറുചോദ്യവും മാധ്യമപ്രവർത്തകരോട് ചോദിച്ചു.

തിങ്കളാഴ്ചയായിരുന്നു കല്യാശ്ശേരി മണ്ഡലത്തില്‍ മഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മർദിച്ചത്. ഡി.വൈ.എഫ്.ഐയുടേത് ജീവന്‍രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. അത് മാതൃകാപരമായിരുന്നെന്നും ആ രീതികള്‍ തുടര്‍ന്ന് പോകണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇൗ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രതികരണം.

ന​വകേരള സദസിനെതിരെയായ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസി​െൻറയും കോൺഗ്രസി​െൻറയും തീരുമാനം. മുഖ്യമന്ത്രിയുടെ വിവാദ പ്രസ്‍താവനക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലും രൂക്ഷമായാണ് പ്രതികരിച്ചത്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണിവരുടെ നീക്കം.

Tags:    
News Summary - navakerala sadas Minister M B Rajesh replied to K Sudharakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.