നവകേരള സദസ്സിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ‘നവകേരള വാഴ സദസ്സ്’

നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് മൂസ മൗലവി ഉദ്‌ഘാടനം ചെയ്യുന്നു

നവകേരള സദസ്സിനെതിരെ ‘നവകേരള വാഴ സദസ്സ്’

കു​റ്റി​ക്കാ​ട്ടൂ​ർ: ന​വ​കേ​ര​ള സ​ദ​സ്സ് കു​ന്ദ​മം​ഗ​ല​ത്ത് ന​ട​ക്കു​മ്പോ​ൾ കു​റ്റി​ക്കാ​ട്ടൂ​രി​ൽ 21 വാ​ഴ​ന​ട്ട് യൂ​ത്ത് ലീ​ഗി​ന്റെ പ്ര​തി​ഷേ​ധം. പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധം ഒ​രു​ക്കി​യ​ത്. ഓ​രോ വാ​ഴ​യി​ലും ഓ​രോ മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം ചേ​ർ​ത്തി​ട്ടു​ണ്ട്. എ​ല്ലാ വ​കു​പ്പു​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​റി​ന്റെ വി​കൃ​ത മു​ഖം തു​റ​ന്നു​കാ​ണി​ക്കു​ന്ന​തി​നാ​ണ് ‘ന​വ​കേ​ര​ള വാ​ഴ സ​ദ​സ്സ്’ ഒ​രു​ക്കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് കെ. ​മൂ​സ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ്‌ യാ​സ​ർ പൂ​വാ​ട്ടു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​താ​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി, അ​ഹ​മ്മ​ദ് പേ​ങ്കാ​ട്ടി​ൽ, പി.​കെ. ഷ​റ​ഫു​ദ്ദീ​ൻ, എം.​സി. സൈ​നു​ദ്ദീ​ൻ, ഹ​ബീ​ബ് പെ​രി​ങ്ങൊ​ളം, കെ. ​ജാ​ഫ​ർ സാ​ദി​ഖ്, എ​ൻ.​കെ. യൂ​സു​ഫ് ഹാ​ജി, ഷ​ഫീ​ഖ് കാ​യ​ലം, എ.​എം. അ​ൽ​ത്താ​ഫ്, ഫ​സ​ൽ മു​ണ്ടോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി. ​ഹാ​രി​സ് സ്വാ​ഗ​ത​വും നു​അ​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Navakerala banana Sadass' against Navakerala Sadass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.