തിരുവനന്തപുരം: ദേശീയപാത 66ല്‍ കല്ലമ്പലം ഭാഗത്ത് റോഡ് കൈയേറി മത്സ്യകച്ചവടവും വാഹന പാര്‍ക്കിങ്ങും നടത്തി ഗതാഗതതടസ്സമുണ്ടാക്കിയതിനും കോവിഡ് വ്യാപനത്തിനിടയാക്കുന്നതിനും എതിരെ നടപടി സ്വീകരിക്കാതിരുന്ന ദേശീയപാത വിഭാഗം അസിസ്റ്റൻറ് എൻജിനീയറെ സസ്പെൻഡ് ചെയ്തതായി മന്ത്രി ജി. സുധാകരന് അറിയിച്ചു.
റോഡ് കൈയേറി അതിരുകള്‍ക്കുള്ളില്‍ കച്ചവടവും അനധികൃത പാര്‍ക്കിങ്ങും നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ചീഫ് എൻജിനീയര്‍ക്ക് മന്ത്രി നിർദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.