കൊച്ചി: ദേശീയപാതകളുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്ലാൻ തയാറാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് ഹൈകോടതി. ദേശീയപാതയിൽ പലയിടത്തും മണ്ണിടിയുന്ന സാഹചര്യത്തിൽ മൺസൂൺ മുന്നിൽകണ്ട് ജാഗ്രത വർധിപ്പിക്കണമെന്ന് വയനാട് പുനരധിവാസം സംബന്ധിച്ച ഹരജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞുതാഴുകയും തകരാറിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശീയപാതകൾക്കായി ദുരന്തനിവാരണ പ്ലാൻ അനിവാര്യമാണെന്ന് കോടതി പറഞ്ഞു.
മൺസൂൺകാലത്ത് കേരളത്തിലെങ്കിലും അതനുസരിച്ച് മുൻകരുതൽ വേണ്ടതാണ്. ഇത്തരമൊരു പദ്ധതി ദേശീയപാത അതോറിറ്റിക്ക് ഇല്ലെന്നും സംസ്ഥാനത്തെ 36 ശതമാനം ദേശീയപാതകളും അപകടസാധ്യതയുള്ളതാണെന്ന് നാറ്റ്പാക് റിപ്പോർട്ടുണ്ടെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയതും കോടതി പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.